തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലന്‍സില്‍ ഉപേക്ഷിച്ച കേസില്‍ അഞ്ചുപേര്‍ പിടിയില്‍. മൂന്നുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും രണ്ടുപേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കയ്പമംഗലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കയ്പമംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കൊല നടത്തിയവരെന്ന് സംശയിക്കുന്ന സംഘം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാര്‍ കണ്ടെങ്കിലും ഇവര്‍ സമര്‍ഥമായി രക്ഷപ്പെട്ടു.