News Sports

ഏഷ്യൻ ഗെയിംസ്; ശ്രീലങ്കയെ തകർത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. 19 റൺസിന് ശ്രീലങ്കയെ തകർത്താണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ സാധിച്ചുള്ളൂ.. ബാറ്റിങ്ങിലെ മെല്ലെപ്പോക്ക്, ബോളിങ്ങിലെ മികവു കൊണ്ടാണ് ഇന്ത്യ മറികടന്നത്.

22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ആറു റൺസ് മാത്രമാണു വഴങ്ങിയത്. രാജേശ്വരി ഗെയ്‍‍ക്‌‍വാദ് രണ്ടും ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്തിരുന്നു. സ്മൃതി മന്ഥനയും ജെമീമ റോഡ്രിഗസും മാത്രമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. സ്മൃതി 45 പന്തിൽ 46 റൺസെടുത്തു പുറത്തായി. ജെമീമ 40 പന്തിൽ 42 റൺസെടുത്തു. മറ്റ് ഇന്ത്യൻ ബാറ്റർമാരെല്ലാം രണ്ടക്കം തികയ്ക്കാനാകാതെ മടങ്ങുകയായിരുന്നു.

അഞ്ചു പന്തുകൾ മാത്രം നേരിട്ട ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രണ്ട് റൺസെടുത്തു പുറത്തായി. ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധിനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മലയാളി താരം മിന്നു മണിക്ക് ഫൈനൽ മത്സരത്തിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് ഷൂട്ടിങ്ങിലായിരുന്നു ആദ്യ സ്വർണ നേട്ടം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!