Kerala kerala

അമ്മയിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന

താര സംഘടനയായ അമ്മയിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. നിലവില്‍ അമ്മയില്‍ അംഗമല്ല. വിട്ടു നില്‍ക്കുന്നവരും തിരിച്ചുവരണമെന്ന അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭാവന.

താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഭാവന തിരികെ വരണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടത്. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുമെന്നും മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു.

ആദ്യ എക്‌സിക്യൂട്ടീവ് യോഗം നല്ല രീതിയില്‍ നടന്നെന്ന് അവര്‍ പറഞ്ഞിരുന്നു. വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നും അംഗങ്ങള്‍ക്കിടയിലെ പരാതികള്‍ ചര്‍ച്ചയില്‍ വന്നെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് ശ്വേത മേനോന്‍ പ്രസിഡന്റായത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!