കൊച്ചി: നടന്‍ റിയാസ് ഖാന് എതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ് ചെയ്തതെന്ന് നടി പറഞ്ഞു. തന്നോട് ചോദിക്കാതെയാണ് ഒരു ക്യാമറമാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തത്. വിളിച്ചപ്പോള്‍ ചോദിച്ചത്സെക്സ് ചെയ്യാന്‍ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടര്‍ച്ചയായി പറയുകയുമായിരുന്നു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. താന്‍ ഒന്‍പത് ദിവസം കൊച്ചിയില്‍ ഉണ്ട്. നിങ്ങളുടെ ഫ്രന്റ്സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്ന പറഞ്ഞതായും രേവതി മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.