നടന്‍ ബാബുരാജ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യത. യുവനടി ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ സിദ്ദിഖ് രാജിവെച്ച സാഹചര്യത്തിലാണ് ബാബുരാജിന്റെ പേര് ഉയരുന്നത്.
കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. നടന്‍ സിദ്ദിഖ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സിദ്ദിഖിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.