മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേര്‍ മരിച്ചു.തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളായ 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.