Kerala News

ലാവലിന്‍ കേസ് പരിഗണിക്കുമ്പോള്‍ ഇടനിലക്കാര്‍ ഉടനിറങ്ങും; സിബിഐ അഭിഭാഷകന് പനിവരും; പരിഹസിച്ച് വിഡി സതീശന്‍

ലാവലിന്‍ കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സിബിഐ അഭിഭാഷകന്‍ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് പരിഗണിക്കുന്ന ദിവസം സിബിഐ അഭിഭാഷകന് പനിവരുമെന്നും അദ്ദേഹം പരിഹസിച്ചു. പകല്‍ സി.പി.എം- ബി.ജെ.പി വിരോധം പറയുന്ന ഇടനിലക്കാര്‍ രാത്രിയാകുമ്പോള്‍ ഒത്തുകൂടി കേസ് പരിഗണിക്കുന്ന ദിവസം സി.ബി.ഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇഷ്ടക്കാരെയും ഏറാന്‍മൂളികളെയും പാവകളെയും വൈസ് ചാന്‍സിലര്‍മാരാക്കി അധ്യാപകരെ ക്രമരഹിതമായി നിയമിക്കാനാണ് സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുന്നത്. അല്ലാതെ നിയമ ഭേദഗതി ഗവര്‍ണറെ പൂട്ടാനല്ല. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളായി തരംതാഴ്ത്തി അക്കാദമിക് കാര്യങ്ങളിലെ സ്വയംഭരണാവകാശം ഇല്ലാതാക്കി ഗുണനിലവാരം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

പ്രബന്ധം മോഷ്ടിച്ചയാള്‍ക്ക് വരെ അധ്യാപക നിയമനം നല്‍കിയിരിക്കുകയാണ്. ബി.എ തോറ്റവര്‍ക്ക് എം.എ കോഴ്സിന് പ്രവേശനം നല്‍കി. ഇതൊക്കെയാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും അധ്യാപകരായും ജീവനക്കാരായുമൊക്കെ നിയമിക്കുന്നത് പാര്‍ട്ടിക്കാരെയാണ്. സര്‍വകലാശാലകളെ ഇത്രയും രാഷ്ട്രീയവത്ക്കരിച്ചൊരു കാലമുണ്ടായിട്ടില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തും സര്‍വകലാശാലകളിലും കടന്നു കയറി ചരിത്രത്തെ വളച്ചൊടുക്കുന്നുവെന്നാണ് മോദി സര്‍ക്കാരിനെതിരായ ആക്ഷേപം. അതുതന്നെയാണ് കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗാന്ധിയെയും നെഹ്റുവിനെയും ഒഴിവാക്കി ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാര്‍ തന്നെയല്ലേ? കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ എഴുതിയ സംഘപരിവാര്‍ അജണ്ടകളെല്ലാം ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇവരൊക്കെയാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയുണ്ട്. അതിന്റെ ഭാഗമായാണ് കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നടത്തിയത്. ഇപ്പോള്‍ ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിളിച്ച വി.സിയെ നിയമിച്ചത് ഗവര്‍ണര്‍ തന്നെയല്ലേ? കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയപ്പോള്‍ ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്റായിരുന്നോ നിങ്ങളുടെ ഏജന്റായിരുന്നോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാല നിയമനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ പ്രതിനിധിയെ നല്‍കിയിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ എപ്പോള്‍ വേണമെങ്കിലും ഒത്തുതീര്‍പ്പിലെത്താം. അതുകൊണ്ടാണ് പ്രതിപക്ഷം കക്ഷി ചേരാത്തത്. നിയമവിരുദ്ധമായി സര്‍ക്കാരോ ഗവര്‍ണറോ പ്രവര്‍ത്തിച്ചാല്‍ പ്രതിപക്ഷം ചോദ്യം ചെയ്യും. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പിടരുതെന്നാണ് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!