ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 16,347,923 പേര്‍ രോഗമുക്തി നേടി.
അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്പതിനായിരത്തോളം പേർ രോഗ ബാധിതരായി.ഇതോടെ രോഗ ബാധിതരുടെ എണ്ണം 5,914, 716 ആയി
രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 3,627,217 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ രോഗ വ്യാപനം കൂടി വരുന്നുണ്ട്. ഇതുവരെ പുറത്ത് വന്ന കണക്കുകൾ പ്രകാരം ആകെ രോഗബാധിതരുടെ 31.05 ലക്ഷം പിന്നിട്ടു. മരണ സംഖ്യ 58000 ആയി. മരണ നിരക്ക് 1.8 ശതമാനമായി കുറഞ്ഞു. ഇതുവരെ 3,59,02,137 ടെസ്റ്റുകൾ നടത്തി