ഇടുക്കി: വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയില്‍ വീണത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.
ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ വിനോദ സഞ്ചാരി കാല്‍ വഴുതി കൊക്കയില്‍ വീണു മരിച്ചു

