സൈബര്‍ അതിക്രമത്തിനെതിരായി പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറയുന്നു. വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം നടക്കുന്നത്. കോഴിക്കോട് സൈബര്‍ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്.
കഴിഞ്ഞ രണ്ട് ദിവസം മുന്‍ അര്‍ജുന്റെ കുടുംബം നടത്തിയ വാര്‍ത്താസമ്മേളമനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അര്‍ജുന്റെ മാതാവിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരുന്ന സഹോദരി ഷീലയെ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഷീല തെറ്റായ കാര്യങ്ങള്‍ പറഞ്ഞെന്നും തുടര്‍ന്ന് മാതാവ് ഇത് മാധ്യമങ്ങളോട് പറഞ്ഞുവെന്ന് ആരോപിച്ചാണ് സൈബര്‍ അതിക്രമം നടക്കുന്നത്. തുടര്‍ന്നാണ് കുടുംബം സൈബര്‍ സെല്ലില്‍ പരാതിയുമായി സമീപിച്ചത്.