ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന് കോവിഡ് സ്‌ഥിരീകരിച്ചു.രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തന്റെ സ്രവ പരിശോധന പോസിറ്റീവാകുകയായിരുന്നു.
രോഗം സ്‌ഥീരികരിച്ചതായി അദ്ദേഹം തന്നെയാണ് ട്വീറ്റിലുടെ അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും നിരീക്ഷണത്തിൽ പോകാനും കോവിഡ് ടെസ്‌റ്റ് നടത്താനും ചൗഹാൻ നിർദേശിച്ചു.

