വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കണ്ണൂര്‍ തോട്ടടയിലെ ദക്ഷിണ (13) എന്ന കുട്ടിയുടെ മരണം
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. ജൂണ്‍ 12 ആണ് മരിച്ചത്. വെര്‍മമീബ വെര്‍മിഫോമിസ് എന്ന അമീബ ലക്ഷണങ്ങള്‍ കണ്ടത് മൂന്നര മാസം കഴിഞ്ഞാണ്. സാധാരണ അഞ്ചു ദിവസം കൊണ്ട് ലക്ഷണം കാണിക്കും. എന്നാല്‍ ദക്ഷിണയില്‍ കണ്ടത് മൂന്നര മാസം കഴിഞ്ഞ്.
തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്കൂളില്‍നിന്നു മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്തു കുട്ടി സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം.

