Local

നാബെറ്റ് അക്രഡിറ്റേഷന്‍ നേടിയ വാദിറഹ്‌മ ഇംഗ്ലീഷ് സ്‌ക്കൂളിനെ ആദരിച്ചു

ചേന്ദമംഗല്ലൂര്‍ : കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഓട്ടോണമസ് ബോഡി ആയ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (QCI) നാബെറ്റ് അക്രഡിറ്റേഷന്‍ നേടിയ വാദിറഹ്‌മ ഇംഗ്ലീഷ് സ്‌കൂള്‍ സ്റ്റാഫ്, ഗവേണിംഗ് ബോഡി അംഗങ്ങള്‍ എന്നിവര്‍ക്ക് ഇസ്ലാഹിയ അസോസിയേഷന്‍ മാനേജ്‌മെന്റ് ആദരവ് നല്‍കി. ഇസ്ലാഹിയ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരിയും മാധ്യമം ചീഫ്എഡിറ്ററുമായ ഒ. അബ്ദുറഹിമാന്‍ ഉപഹാരം സമര്‍പ്പിച്ചു. ഗവേണിംഗ് ബോഡി ചെയര്‍മാന്‍ കെ.സി.സി ഹുസൈന്‍, സെക്രട്ടറി കെ. ജി മുജീബുറഹ്‌മാന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശ് വാര്യര്‍ സ്റ്റാഫ് അംഗങ്ങള്‍, ഗവേണിംഗ് ബോഡി അംഗങ്ങള്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.

അക്കാദമികവും, അക്കാദമികേതരവുമായ മുഴുവന്‍ നേട്ടങ്ങളെയും വിലയിരുത്തിയാണ് നാബെറ്റ് (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ എജുക്കേഷന്‍ ആന്റ് ട്രെയിനിംഗ് ) അംഗീകാരം നല്‍കുന്നത്. കേരളത്തില്‍ നാബറ്റ് അംഗീകാരം ലഭിച്ച നാലാമത്തെ സ്ഥാപനമാണ് വാദിറഹ്‌മ.

ഇസ്ലാഹിയ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ചുമതലക്കാരായ
ഇ.അബ്ദുറഷീദ്, യുപി മുഹമ്മദലി, കെ സുബൈദ, ഹാജറ പി കെ , മുഹമ്മദ് അബ്ദുറഹ്‌മാന്‍ കെടി, കെ സി മൊയ്തീന്‍കോയ, അബ്ദല്ല ചേളന്നൂര്‍, ഇല്‍യാസ് കെ.ടി, ഡോ.പി.സെഡ് അബ്ദുറഹിം, ഹഫ്‌സ കെ, അബ്ദുല്‍ ഹക്കീം എം ടി എന്നിവര്‍ സംസാരിച്ചു.
ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡണ്ട് സുബൈര്‍ കൊടപ്പന സ്വാഗതവും സെക്രട്ടറി ശഫീഖ് മാടായി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!