കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവം (റോസ ബിയങ്ക ) നാടക മത്സരത്തിൽ മികച്ച നടനായി ശ്രീദത്ത് ശ്രീനിവാസൻ തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സമ്മാനാർഹമായ ഗിരീഷ് കളത്തിൽ രചനയും വിജേഷ് കോഴിക്കോട് സംവിധാനവും നിർവ്വഹിച്ച ‘ വെള്ളിക്കാശ്’ എന്ന നാടകത്തിലെ അഭിനയത്തിനാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് സാമൂതിരിയൻസ് ഗുരുവായൂരപ്പൻ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് ശ്രീദത്ത് .
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവം: നാടക മത്സരത്തിൽ മികച്ച നടനായി ശ്രീദത്ത് ശ്രീനിവാസൻ

