International News

യുഎഇയില്‍ കുരങ്ങു പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് ആഫ്രിക്കയില്‍ നിന്നെത്തിയ യുവതിയില്‍

യുഎഇയില്‍ ആദ്യ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമാഫ്രിക്കയില്‍ നിന്നെത്തിയ 29 കാരനായ സന്ദര്‍ശകയ്ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്.

രോഗബാധ സ്ഥിരീകരിച്ച സ്ത്രീയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കുരങ്ങുപനിക്കെതിരെ എല്ലാ മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങുപനി നേരിടാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും സജ്ജമെന്ന് യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.

കുരങ്ങുപനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദുബായ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കുരങ്ങുപനിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്കും സമൂഹത്തിനും സംരക്ഷണം ഉറപ്പുനല്‍കുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഡിഎച്ച്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടികള്‍. കുരങ്ങുപനി രോഗം നേരത്തെ കണ്ടെത്തുന്നതിനും രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!