Kerala kerala

മേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്; തുരത്താനായില്ലെങ്കില്‍ മാത്രം വെടിവെക്കും

വയനാട്: മേപ്പാടിയില്‍ അറുമുഖന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്. കുങ്കിയാനകളെ കൊണ്ടുവന്ന് തുരത്താനായില്ലെങ്കില്‍ മാത്രം വെടിവെക്കും. കാട്ടാന ആക്രമണത്തില്‍ മരിച്ച അറുമുഖന്റെ മൃതദേഹം അല്‍പ്പസമയത്തിനകം സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു.

ഉപാധികളോടെയാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ്. ആദ്യഘട്ടത്തില്‍ കുംകികളെ വെച്ച് കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തും. വിഫലമായാല്‍ മയക്കുവെടി വെച്ച് പിടികൂടും. ഇന്നലെയാണ് പൂളക്കുന്ന് ഉന്നതിയില്‍ താമസിക്കുന്ന അറുമുഖനെ കാട്ടാന ആക്രമിച്ചത്. കനത്ത പ്രതിഷേധമാണ് ഇന്ന് പ്രദേശത്ത് ഉണ്ടായത്. അതേസമയം, വയനാട്ടിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാന്‍ ആകുന്നില്ലെന്ന് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!