കോയമ്പത്തൂര്‍: തമിഴ്നാട് പൊള്ളാച്ചിയിലെ ആളിയാര്‍ ഡാമില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. വിനോദയാത്രക്കെത്തിയതായിരുന്നു ഇവര്‍.
ചെന്നൈ പൂനമല്ലി കോളജിലെ വിദ്യാര്‍ഥികളായ തരുണ്‍, രേവന്ത്, ആന്‍ഡോ ജെനിഫ് എന്നിവരാണ് മരിച്ചത്. മൂവരും ചെന്നൈ സ്വദേശികളാണ്. ഒരാള്‍ മുങ്ങിപ്പോയപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

