National

മേധാ പട്കര്‍ അറസ്റ്റില്‍: നടപടി മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ 23 വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന നല്‍കിയ മാനനഷ്ടക്കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഡല്‍ഹി കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ കഴിഞ്ഞ വര്‍ഷം വിധി പറഞ്ഞ കോടതി പിഴയിനത്തില്‍ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25,000 രൂപയും കെട്ടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതി വിധി മേധ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

രണ്ടരപതിറ്റാണ്ട് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എന്‍ജിഒ ആയ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു സക്സേന. തനിക്കും നര്‍മദാ ബച്ചാവോ ആന്തോളനും എതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സക്‌സേനക്കെതിരെ പട്കര്‍ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ 2001ലാണ് സക്സേന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഒരു ചാനലില്‍ തനിക്കെതിരെ മേധാ പട്കര്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച് രണ്ട് കേസുകളാണ് സക്സേന നല്‍കിയത്. സക്‌സേനയെ ‘ഭീരു’ എന്ന് വിളിക്കുകയും ഹവാല ഇടപാടുകളില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്ത മേധാ പട്കറിന്റെ പ്രവര്‍ത്തികള്‍ അപമാനകരം മാത്രമല്ല മറിച്ച് അദ്ദേഹത്തെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്നെന്നും കോടതി കണ്ടെത്തി. കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പട്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചു.

മേധാ പട്കറിന്റെ പ്രായവും നല്ല നടപ്പും പരിഗണിച്ച കോടതി തടവില്‍ ഇളവ് നല്‍കുകയും പിഴയിനത്തില്‍ ഒരു ലക്ഷം രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ തുക കെട്ടിവെക്കാത്തതിലാണ് കോടതി നടപടി സ്വീകരിച്ചത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!