മാസപ്പടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം വിജിലന്‍സ് തള്ളി. റവന്യൂ വകുപ്പ് രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഹര്‍ജിയില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും.
കഴിഞ്ഞ ഹര്‍ജി പരിഗണിച്ച സമയത്ത് കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മില്‍ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണമെന്നും നിര്‍ദേശിച്ചിരുന്നു.