മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്പന ഉണ്ടാകില്ല. േ
വെയര്‍ഹൗസില്‍ മദ്യ വില്‍പനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണ്. വെയര്‍ഹൗസുകളില്‍ ബവ്‌റിജസിലെ പോലെ മദ്യം വില്‍ക്കുമെന്ന് അനാവശ്യസംശയങ്ങള്‍ വേണ്ട. കന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കുന്ന നിലപാടാണ് കേരളത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.
വിത്‌ഡ്രോവല്‍ സിഡ്രോം ഉള്ളവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യലഭ്യമാക്കുന്ന തീരുമാനപ്രകാരമാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്തത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറിപ്പിന് അനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതതോടെ ചട്ട ഭേദഗതിക്ക് തല്‍ക്കാലം പ്രസക്തിയില്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

