ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ 24000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55 പേർക്ക് കൂടി മരണപെട്ടു. ആകെ മരണം 778 ആയി. 1218 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ രോഗികളുടെ 6817 ലെത്തി. സംസ്ഥാനത്ത് 18 പേർകൂടി മരിച്ചതോടെ ആകെ മരണം 301ആയി
മുംബൈയിൽ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു 11 പേർ മരിച്ചു.. ഗുജറാത്തിൽ മരണം 127 ആയി . കേരളം രോഗ ബാധിതരുടെ പട്ടികയിൽ 13 ആണ്. കഴിഞ്ഞ ദിവസം കേരളത്തിൽ നാലു മാസമുള്ള കുഞ്ഞ് മരണപ്പെട്ടെങ്കിലും രോഗം ബാധിച്ചവരുടെ എണ്ണം 3 ആയി കുറഞ്ഞതും രോഗ മുക്തരുടെ എണ്ണം വർദ്ധിച്ചതും ആശ്വാസമായിരുന്നു,