കോട്ടയം: കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തുള്ളവരുടെ മേല്‍ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.