Kerala News

ഇരട്ട വോട്ട് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല; രമേശ് ചെന്നിത്തല

ഇരട്ടവോട്ടിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുകാരാണ് ഇതെല്ലാം ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം എത്രമാത്രം ലാഘവത്തോടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ കാണുന്നതെന്നതിന്റെ തെളിവാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണോ വോട്ടര്‍പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.

വ്യജ വോട്ടര്‍മാരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ മൂന്ന് മണ്ഡലങ്ങളില്‍ വ്യാപകമായി വ്യാജ വോട്ടര്‍മാര്‍ കയറികൂടിയിട്ടുണ്ട്. ഒരേ മണ്ഡലത്തില്‍ തന്നെയുള്ള ഇരട്ടവോട്ടുകളും അന്യ മണ്ഡലക്കാരായ വ്യാജ വോട്ടര്‍മാരും കൂടി ചേരുമ്പോള്‍ വ്യാജ വോട്ടര്‍മാരുടെ എണ്ണം ഭീമമായി ഉയരും. ഇതനുസരിച്ച് നേമത്ത് മാത്രം 10,052 വ്യാജ വോട്ടര്‍മാരുണ്ട്. തിരുവനന്തപുരം സെന്‍ട്രലിലും വട്ടിയൂര്‍ക്കാവിലും യഥാക്രമം 12551, 12429 വ്യാജ വോട്ടര്‍മാരുമുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ ഇതുതന്നെ പര്യാപ്തമാണെന്നും ചെന്നിത്തല പറഞ്ഞു. തങ്ങളുടെ പേരില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ച വിവരം യഥാര്‍ഥ വോട്ടര്‍ അറിയുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ അവരുടെ കൈവശമുണ്ടാകു. എന്നാല്‍ അവരുടെ പേരില്‍ ആ മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും സൃഷ്ടിച്ച മറ്റ് തിരിച്ചറിയല്‍ കാര്‍ഡ് കള്ളത്തരം ചെയ്ത ആളുകളുടെ കൈവശമായിരിക്കും. അവര്‍ വോട്ടെടുപ്പ് ദിനം ഇതുപയോഗിച്ച് വോട്ടുകള്‍ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

വോട്ടര്‍പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ ഉത്താശയോടെ മാത്രമേ ഈ കൃത്രിമത്വം നടപ്പാകുകയുള്ളു. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വ്യാപകമായ തോതില്‍ ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ ചെയ്തു.

സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലും ഇത്തരത്തില്‍ വ്യാജന്‍മാര്‍ കയറിക്കൂടിയിട്ടുണ്ടാകും. ഇതെല്ലാം കണ്ടുപിടിക്കുക എന്നത് മനുഷ്യ സാധ്യമല്ല. ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ വളരെ ആസൂത്രിതമായാണ് വ്യാജ വോട്ടര്‍മാരെ ചേര്‍ത്തത്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ പരിശോധനയിലൂടെ തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനായി വോട്ടര്‍പട്ടികയില്‍ വ്യാജന്‍മാരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചത് നശിപ്പിക്കുകയോ അതല്ലെങ്കില്‍ അസാധുവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണം. സുതാര്യവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് പ്രക്രിയ കേരളത്തില്‍ ഉണ്ടാകണം. അതിനാവശ്യമായ സത്വര നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണം. ഇതിനുവേണ്ടിയാണ് വിഷയത്തില്‍ ഹൈക്കോടതിയെസമീപിച്ചതെന്നും ചെന്നിത്തല പറഞ്ഞു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!