Kerala News

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കണം,ഇല്ലെങ്കിൽ പണി പോകും പഞ്ചായത്തംഗത്തിന്റെ ശബ്ദസന്ദേശം

എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ തൊഴിലുറപ്പ് തൊഴിലാളികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശം.കണ്ണൂർ ജില്ല മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി. സുചിത്രയാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് പഞ്ചായത്തംഗത്തിന്റെ വാട്സാപ്പ് സന്ദേശം പുറത്തുവിട്ടത്. തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കായിരുന്നു സുചിത്രയുടെ ഭീഷണി സന്ദേശം.

സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം തുടരും. രാവിലെ കല്ലാച്ചിയിലാണ് ആദ്യ പരിപാടി. തുടർന്ന് ആയഞ്ചേരി, വടകര , കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തും. കോഴിക്കോട് കടപ്പുറത്താണ് സമാപനം. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ജില്ലയിൽ സ്വീകരണം നൽകുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!