Kerala kerala

കോഴിക്കോട് കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി; കുടുങ്ങിയത് മൂന്ന് വയസുള്ള ആണ്‍പുലി

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തില്‍ ഭീതിപരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. 15 ദിവസം മുമ്പ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം തുടര്‍ന്നതിനിടെയാണിത്. താമരശേരി റേഞ്ച് ഓഫിസിലേക്ക് മാറ്റുന്ന പുലിക്ക് പരിക്കുണ്ടോ എന്ന് വനം വകുപ്പിന്റെ വെറ്റിനറി സര്‍ജര്‍ പരിശോധിക്കും.

ഒരു സ്ത്രീയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ പുലിയെ കണ്ടെത്താനായി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് വനപാലകര്‍ നിരീക്ഷണം നടത്താന്‍ തുടങ്ങിയത്. ആടുകളെ മേക്കവെ വന്യജീവിയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ വീട്ടമ്മ ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് കടുവയുണ്ടെന്നും സാക്ഷ്യപ്പെടുത്തിയിരുന്നു.

കൂടരഞ്ഞി പഞ്ചായത്തിലെ പനക്കച്ചാല്‍ വാര്‍ഡിലെ കൂരിയോടും മഞ്ഞകടവ് വാര്‍ഡിലെ പെരുമ്പൂളയിലുമാണ് വന്യജീവി ആക്രമണ ഭീഷണി നിലനില്‍ക്കുന്നത്. ഈ രണ്ട് വാര്‍ഡുകളിലെ നാട്ടുകാരും കര്‍ഷകരും ആശങ്കയോടെയാണ് കഴിഞ്ഞിരുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!