National

വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ചു; പൊലീസുകാര്‍ മര്‍ദിക്കുന്ന വീഡിയോ വൈറല്‍

തെലങ്കാന: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥിനിയെ പൊലീസുകാര്‍ മര്‍ദിക്കുന്ന വീഡിയോ വൈറല്‍. രണ്ട് വനിതാ പൊലീസുകാര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയുടെ മുടിക്ക് പിടിച്ച് വലിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പെണ്‍കുട്ടി വേദനകൊണ്ട് കരയുന്നതും വിഡിയോയില്‍ കാണാം. പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ എബിവിപി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസ് നടപടിയില്‍ വിമര്‍ശനം ശക്തമായതോടെ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ നടപടി മനഃപൂര്‍വമല്ലെന്നും വിദ്യാര്‍ഥിനിയെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു രാജേന്ദ്രനഗര്‍ പൊലീസ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!