രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍. കൂച്ബീഹാറില്‍ രാഹുലിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മമത ബാനര്‍ജിയുമായി രാഹുല്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും.
മണിപ്പൂരില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അസാമിലെ ദുബ്രിയിലെ ഗോളക്ഗഞ്ചില്‍ നിന്നും രാവിലെ 9 ന് ആരംഭിച്ച യാത്ര, രാവിലെ 10 മണിയോടെയാണ് ബംഗാളിലേക്ക് കടന്നത്.
കൂച്ബീഹാരിലൂടെ ബക്‌സിര്‍ഹട്ടില്‍ വന്‍ ജന പങ്കാളിത്തത്തില്‍ നടന്ന ചടങ്ങില്‍ ബംഗാള്‍ പിസിസി അധ്യക്ഷന്‍ അതിര്‍ രഞ്ജന്‍ ചൗദരി പതാക ഏറ്റു വാങ്ങി. ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസ്, സിപിഐഎം എന്നീ പാര്‍ട്ടികളെ യാത്രയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും തൃണമൂല്‍ പങ്കെടുക്കാനിടയില്ല. അടുത്ത രണ്ടു ദിവസം യാത്രക്ക് അവധിയാണ്. ആ സമയം മമതയുമായി രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.