കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം.കടുത്ത ന്യുമോണിയയും പ്രമേഹവും ആരോഗ്യസ്ഥിതി വഷളാക്കി. ശ്വാസകോശത്തിനും തകരാറുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് നിന്നും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം പരിയാരത്തെത്തും. ആരോഗ്യമന്ത്രി കെ.കെ ശൈലജ ആശുപത്രിയിലെത്തിയിരുന്നു.കൊവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ പിടിപെട്ടിരുന്നു. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സിപാപ്പ് ഓക്സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് എം.വി ജയരാജന് കൊവിഡ് ബാധിച്ചത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു