Local

മലയോര ഹൈവേ; തലയാട് -കോടഞ്ചേരി റീച്ചില്‍ 48.75 കോടിയുടെ ഭരണാനുമതി

കൊടുവള്ളി മണ്ഡലത്തിൽ  ഹൈവേ കടന്നു പോകുന്ന തലയാട് -കോടഞ്ചേരി റീച്ചില്‍ തലയാട് പടിക്കല്‍ വയലില്‍ നിന്നും ആരംഭിച്ച് ദേശീയ പാത പെരുമ്പള്ളിയില്‍ എത്തിച്ചേരുന്ന 9.99 കിലോമീറ്റര്‍ ദൂരത്തിലുള്ള മലയോര ഹൈവേ പ്രവൃത്തിക്ക് 48.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയിലുള്ള ബിഎംബിസി ടാറിംഗും മികച്ച രീതിയിലുള്ള ഡ്രൈനേജ് സംവിധാനവും ഫുട്പാത്തുകള്‍ ടൈല്‍ വിരിച്ച് കൈവരിസ്ഥാപിക്കലും, പുതിയ കൾവര്‍ട്ടുകളും സ്ഥാപിക്കും. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനു വേണ്ടി സ്ഥലം വിട്ടുതരുന്നവരുടെ ചുറ്റുമതിലുകള്‍ പൊളിച്ച് സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുന്നതിനുള്ള ഫണ്ടുകളും നല്‍കും. വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് അളന്ന് മാര്‍ക്ക് ചെയ്യുന്ന നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയതാണ്. സ്ഥലസൗകര്യത്തിനനുസരിച്ച് ബസ് ബേകളും ബസ് ഷെല്‍ട്ടറുകളും സ്ഥാപിക്കും. റോഡ് സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാക്കും. കി ഫ്ബി മുഖേനയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും  എം.എല്‍.എ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!