National

കുടുംബതര്‍ക്കത്തിനിടെ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

ഭോപാല്‍: മധ്യപ്രദേശിലെ രത്‌ലാം ജില്ലയില്‍ കുടുംബതര്‍ക്കത്തിനിടെ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. നിര്‍മല എന്നാണ് മരിച്ചയാളുടെ പേര്. നിര്‍മലയുടെ ഭര്‍ത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്യാന്‍കാരണം നിര്‍മലയാണെന്ന് അയാളുടെ മൂത്ത സഹോദരന്‍ സുരേഷ് നിരന്തരം ആക്ഷേപിക്കുമായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷവും രണ്ടുമക്കളുമായി ഭര്‍തൃവീട്ടില്‍ തന്നെയാണ് നിര്‍മല കഴിഞ്ഞത്. ശനിയാഴ്ച സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വഴക്കു തുടങ്ങിയ സുരേഷ്, നിര്‍മലയെ മര്‍ദിക്കുകയും വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. തുടര്‍ന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി. നിര്‍മല സംഭവസ്ഥലത്തുവെന്നു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം നിര്‍മലയുടെ വീട്ടുകാരെ സുരേഷ് വിളിച്ചറിയിക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!