അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെ അഭിജിത്തിനെ സിപിഎം സസ്‌പെന്റ് ചെയ്തു.എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാൻ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്. ആനാവൂർ നാഗപ്പൻ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിൽ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു. എസ്എഫ്ഐയിൽ അംഗത്വമെടുക്കുമ്പോൾ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാർ ഒള്ളൂ. ഞാൻ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂർ നാഗപ്പന്‍ ചോദിച്ചു. നേമം ലോക്കല്‍ കമ്മിറ്റിയിലെ അംഗമാണ് അഭിജിത്തിന് എതിരെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. നേരത്തെ, ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി;അഭിജിത്തിനെ സിപിഐഎം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്തു

