Kerala News

മകളുടെ പ്രണയവിവാഹത്തിൽ എതിർപ്പ് ദുരഭിമാന ക്വാട്ടേഷൻ;കോഴിക്കോട് മാതാപിതാക്കള്‍ ഉൾപ്പെടെ അറസ്റ്റില്‍

മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മാതാപിതാക്കളുടെ ക്വട്ടേഷൻ. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും അച്ഛനും ഉൾപ്പെടെ ഏഴ് പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരയായിരുന്നു ആക്രമണം പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു.

ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നുള്ള പെൺകുട്ടിയുടെ പ്രണയ വിവാഹത്തിന് വരന്റെ സഹോദരിയുടെ ഭർത്താവായ കെയ്യാലത്തൊടി റിനീഷിനെ ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തു വെച്ചായിരുന്നു അക്രമം. അനിരുദ്ധനും അജിതയും തന്ന ക്വട്ടേഷൻ ആണെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ ആക്രമമെന്ന് റിനീഷ് പൊലീസിനോട് പറഞ്ഞു. ഇരുവരുടെയും മകളുമായി റിനീഷിന്റെ ഭാര്യാ സഹോദരൻ സ്വരൂപ് പ്രണയത്തിലായിരുന്നു.

കൊട്ടേഷൻ സംഘത്തിന്റെ കുറ്റസമ്മതത്തെ തുടർന്ന് പുലർച്ചെയാണ് അജിതയെയും അനിരുദ്ധനെയും പോലീസ് പിടികൂടാനെത്തിയത് എന്നാൽ ഇവർക്ക് നേരെ അജിതയും അനിരുദ്ധനും അസഭ്യ വര്ഷം നടത്തുകയും തുടർന്ന് നേരം വെളുക്കുന്നത് വരെ കാത്തിരുന്നണ് പോലീസ് സംഘം ഇവരെ പിടികൂടിയത്
സംസ്ഥാനത്ത് കൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം സംഘങ്ങളേതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പോലീസ് കമീഷണർ കെ സുദർശൻ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!