രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6650 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,051 പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസം 374 മരണവും റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ 77,515 സജീവ രോഗികളാണുള്ളത്. 3,42,15,977 പേര്‍ രോഗമുക്തരായി.ആകെ 4,79,133 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുവരെ 1,40,31,63,063 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66,98,09,816 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. അതില്‍ 11,65,887 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.അതേസമയം രാജ്യത്ത് കോവിഡ് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുകയാണ് ഇതുവരെ 358 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പരിശോധന തുടങ്ങി. ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള ട്രാന്‍സ്‌ലേഷന്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് കെട്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പഠനം നടത്തുന്നത്. ആറ് മാസത്തിനു മുന്‍പ് വാക്‌സിന്‍ സ്വീകരിച്ച 3000 പേരിലായിരിക്കും പഠനം.