കൊടുവള്ളി: ജെ.ഡി.റ്റി.ഇസ്ലാം പോളിടെക്നിക് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ സപ്തദിന സ്‌പെഷ്യൽ ക്യാമ്പിംഗ് പ്രോഗ്രാമിന്റെ കൊടുവള്ളി ക്ലസ്റ്ററിലെ രണ്ടാം ദിനമായ ഇന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. കോവിഡ് 19 നിലനിൽക്കുന്നതിനാൽ പുനർജ്ജനി പ്രോജക്റ്റിന് പകരം വിർചൽ ക്യാമ്പ് ആണ് എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ ന് കീഴിൽ നടക്കുന്നത്.
അടുത്ത അഞ്ചു ദിവസങ്ങളിലായി കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരണവും, ഇലക്ട്രിക്കൽ & പ്ലംബിംഗ് വർക്കുകൾ, ഫീൽഡ് സർവേ (കോവിഡ്), ട്രീ പ്ലാന്റിങ്, മരുന്ന് ശേഖരണം, ‘കരൂഞ്ഞി മലയിൽ പ്ലാസ്റ്റിക്കിനോട് വിട പറയാം’ പദ്ധതി, ബ്ലഡ് ഡോനേഷൻ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് വളണ്ടിയേഴ്സ് അറിയിച്ചു.
എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഷർമില ഷെറിൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജെ.ഡി.റ്റി. പൊളിടെക്നിക് കോളേജ് അദ്ധ്യാപകനായ റിയാസ് സർ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കൊടുവള്ളി സബ് ഇൻസ്‌പെക്ടർ സായൂജ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഇക്ബാൽ സർ ആശംസയും അൻഷിഫ് കൊടുവള്ളി നന്ദിയും പറഞ്ഞു.