Kerala News

വാട്‌സ് ആപ്പിലൂടെ വ്യാപകമായി വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പുകള്‍; മുന്നറിയിപ്പുമായി കേരളാ പൊലീസ്

whatsapp account hack issue in nashik cyber crime | व्हॉट्सअ‍ॅप खाते हॅक  करून फसवणूक | Loksatta

വാട്‌സ് ആപ്പിലൂടെ വ്യാപകമായി വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പുകള്‍ .കൊവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരെ ലക്ഷ്യമിട്ടാമാണ് പുതിയ തട്ടിപ്പ്. വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ജോലി വാഗ്ദാനവുമായാണ് വാട്‌സ് ആപ്പ് മുഖേനയുള്ള പുതിയ തട്ടിപ്പ്. ‘There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.’ ഇത്തരം സന്ദേശങ്ങളാണ് വാട്‌സ് ആപ്പില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാവരുത് എന്ന മുന്നറിയിപ്പാണ് കേരളാ പൊലീസ് നല്‍കുന്നത്.

പ്രതിദിനം 30 മിനിട്ട് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയാവുന്നത്. സന്ദേശത്തില്‍ താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാല്‍ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുക മാത്രമല്ല, വാട്‌സ് ആപ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ വാട്‌സ് ആപ്പ്് നിരവധി സെക്യൂരിറ്റി നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓണ്‍ലൈന്‍ ഫ്രോഡുകള്‍ ഓരോ ദിവസവും പുതിയ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത്.

ഇത്തരം മെസേജുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയില്‍ ആയിരിക്കില്ല. കൃത്യമായ ഉറവിടത്തില്‍ നിന്നല്ല ഇത്തരം മെസേജുകള്‍ വരുന്നതെന്നും മനസിലാക്കാന്‍ കഴിയണം. പല കമ്പനികളുടെയും പേരിലായിരിക്കും മെസേജ് വരുക. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ആധികാരികത ഉറപ്പുവരുത്തുക. ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍ അവഗണിക്കുക. ഏത് കോണ്ടാക്ടില്‍ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബര്‍ പൊലീസ് സ്റ്റേഷനിലോ പരാതി നല്‍കാവുന്നതാണെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!