Trending

എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ അങ്കണവാടി നവീകരിച്ചു

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ കുന്നമംഗലം ഈസ്റ്റ് എ യു പി സ്‌കൂളില്‍ വെച്ച് നടക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അങ്കണവാടി നവീകരിച്ചു.
ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ഒ. പി. വാസു സ്മാരക അങ്കണവാടിയാണ് എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ പെയിന്റ് അടിച്ചു നവീകരിച്ചത്. അങ്കണവാടിയുടെ പരിസരം വൃത്തിയാക്കുകയും പെയിന്റടിച്ചു സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്തു.

പി ടി എ പ്രസിഡന്റ് ആര്‍. വി. ജാഫര്‍, എസ് എം സി ചെയര്‍മാന്‍ ശബരീശന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ യു കെ അനില്‍കുമാര്‍, ശങ്കര നാരായണന്‍ മാസ്റ്റര്‍, എന്‍. പ്രഭാകരന്‍, അമീന്‍ അക്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ക്യാമ്പിനോട് അനുബന്ധിച്ചു സ്‌കൂള്‍ മുറ്റത്ത് ഗ്രോബാഗില്‍ പച്ചക്കറി കൃഷി നടത്തി. പരിസരത്തുള്ള വീടുകളില്‍ അടുക്കളത്തോട്ടവും നിര്‍മിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!