തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് സമരം നടത്തിയിരുന്നു. കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്.
സംയുക്ത സമരം നടത്തിയ പശ്ചാത്തലത്തില്‍ അതിന്റെ തുടര്‍നടപടികള്‍ ആലോചിക്കാനാണ് യോഗം ചേരുന്നത്. പ്രതിക്ഷത്തിന്റെ അഭിപ്രായവും സൗകര്യവും കൂടി കണക്കിലെടുത്ത് സര്‍വകക്ഷിയോഗത്തിന്റെ സമയം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സംയുക്ത സമരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 29 ന് യോഗം നടത്താമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു.

