പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞിനെ ‘അമ്മ അനുപമക്ക് കൈമാറി. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. അല്പസമയം മുമ്പ് കോടതി കുഞ്ഞിന്റെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്.
ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ തനിക്ക് വിട്ടു നല്‍കണമെമെന്നും . സിഡബ്‌ള്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയിൽ ഹാജരായത്.
ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേനെയാണ് വഞ്ചിയൂർ കുടുംബ കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നൽകിയിരുന്നു.