National News

‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് എതിരാളികളെ നിശബ്ധരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്’; -ശിവസേന

Priyanka Chaturvedi's 10 years in Congress: From youth leader to party's  prominent media face | Elections News,The Indian Express

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് എതിരാളികളെ നിശബ്ധരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ശിവസേന വക്താവ് പ്രിയങ്ക ചതുര്‍വേദി. മഹാരാഷ്ട്ര നിയമസഭയില്‍ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്റെ ഓഫീസിലും വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്.

‘ഇ.ഡി കേന്ദ്ര താല്‍പര്യങ്ങള്‍ മാത്രം നടപ്പാക്കുന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു. ശക്തമായി ഞങ്ങള്‍ അതിനെ പ്രതിരോധിക്കും’ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. സര്‍നായിക്കിന്റെ മകന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെതുടര്‍ന്നാണ് റെയ്‌ഡെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

സുരക്ഷാ സേവന കമ്പനിയായ ടോപ്‌സ് ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടിയില്‍ താനെ, മുംബൈ എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. നായിക്കിന്റെ മകനെതിരെ തെളിവ് ശേഖരിക്കലും കേസില്‍ പരിശോധനയും ആണ് ലക്ഷ്യമെന്ന് ഇ.ഡി പറഞ്ഞു. ഇയാളുടെ സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരെ മോശം ഭാഷ ഉപയോഗിച്ച് റപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ സെപ്റ്റംബര്‍ 16നാണ് മഹാരാഷ്ട്ര നിയമസഭയില്‍ സര്‍നായിക് അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചത്. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!