9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്.ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണ്. എന്നാല്‍ വിഷയം ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബഞ്ച് ഇന്ന് വൈകിട്ട് വിസി മാരുടെ ഹര്‍ജി പരിഗണിക്കും.സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വിസിമാരോട് ഇന്ന് രാവിലെ 11.30 നകം രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്‍റെ സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. വിസിമാരെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർ കേരളത്തിൽ സംഘപരിവാറിന് അഴിഞ്ഞാടാൻ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു.