Kerala

ഇപ്പോഴുള്ള വിസിയെ ഇവിടെ തന്നെ വേണം, ഗവർണറുടെ നിലപാട് അംഗീകരിക്കില്ല: ആരിഫ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം

നിലവിലുള്ള വി സിയെ മാറ്റാനാകില്ല, മറ്റൊരാളെ അംഗീകരിക്കാനാവില്ല എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ പ്രതിഷേധം. മലയാളം സർവകലാശാലയിലാണ് എസ്എഫ്ഐയുടെ പ്രതിഷേധം നടക്കുന്നത്. ഇന്നലെ എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചിരുന്നു. ഇപ്പോഴുള്ള വിസിയെ ഇവിടെ തന്നെ വേണം. ഗവർണറുടെ നിലപാട് അംഗീകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

അതോടൊപ്പം അൽപ്പസമയത്തിനകം എബിവിപിയുടെ പ്രവർത്തകരുടെ മാർച്ച് സർവകലാശാലയിൽ നടക്കും. നിലവിലെ വി സി രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് എബിവിപി പ്രവർത്തകർ മാർച്ച് നടത്തുക. വി സി രാജിവയ്ക്കണമെന്ന ആവശ്യം എബിവിപി ഉന്നയിക്കുമ്പോൾ വി സി തുടരണം ഗവർണറുടെ നിലപാട് ഒരിക്കലും അംഗീകരിക്കില്ല എന്ന നിലപാടിലാണ് എസ്എഫ്ഐ. ഇന്ന് ദീപാവലിയായത് കൊണ്ട് സർവകലാശാല പ്രവർത്തിക്കുന്നില്ലെങ്കിലും എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!