മാവൂര്‍ പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ റഹീം എം.എല്‍.എ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് വിട്ടു നല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് ഭവന സമുച്ചയം
നിര്‍മ്മിക്കുന്നത്.
ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൊന്‍പാറക്കുന്നില്‍
നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യമൊരുക്കുന്നത്. 6.16 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തിയുടെ കരാര്‍
ഏറ്റെടുത്തിട്ടുള്ളത് ഗുജറാത്തിലെ മിത് സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്.
ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ
രണ്ട് പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ചാത്തമംഗലം
ഗ്രാമപഞ്ചായത്തിലെ കോട്ടോല്‍ക്കുന്നില്‍ 5.25 കോടി രൂപ ചെലവില്‍ 42 കുടുംബങ്ങള്‍ക്കായി
നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. ചാത്തമംഗലം
ഗ്രാമപഞ്ചായത്ത് വിട്ടു നല്‍കിയ 1.63 ഏക്കര്‍ സ്ഥലത്താണ് ലൈഫ് ഭവന സമുച്ചയം
നിര്‍മ്മിക്കുന്നത്.
എല്ലാ ഭനവരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഒന്നാം ഘട്ടത്തില്‍ 237
വീടുകളും രണ്ടാം ഘട്ടത്തില്‍ 334 വീടുകളുമാണ് അനുവദിച്ചിട്ടുളളത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത പൂതക്കുഴിയിൽ, വൈസ് പ്രസിഡണ്ട് പി ശിവദാസൻ നായർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത്, വൈസ്വ പ്രസിഡണ്ട് വളപ്പിൽ റസാഖ്, വാസന്തി വിജയൻ, കെ ഉസ്മാൻ, കവിതാ ഭായ്, അപ്പുക്കുഞ്ഞൻ, രവികുമാർ പനോളി, സുരേഷ് പുതുക്കുടി, കെ.പി ചന്ദ്രൻ സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ ഐ.എ.എസ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബ്രിജേഷ് നന്ദിയും പറഞ്ഞു.