കുന്ദമംഗലം; സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായുള്ള റോഡ് സുരക്ഷ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ സിഡബ്ല്യുആര്‍ഡിഎം ല്‍ വെച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. നാല് ദിവസമായി സംഘടിപ്പിച്ച ക്യാമ്പില്‍ 13 സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം വീതം പരിശീലനം നല്‍കി. ഒരു സ്‌കൂളില്‍ നിന്ന് ആറ് കുട്ടികളാണ് പങ്കെടുത്തത്. എ.പ്രദീപ് കുമാർ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു സി ഡബ്ല്യ ആർ ഡിഎം എക് സിക്യുട്ടീവ് ഡയറക്ടർ ഡോ എബി.അനിത കോഴിക്കോട് നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ ടി.സി വിനിത്, നാററ് പാക് ഡയറക്ടർ എസ് ഷാഹിം സ്വാഗതവും എംഎല്‍എ പിടിഎ റഹീം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ . ഡെപ്യുട്ടി പോലീസ് കമ്മീഷണർ ജറോം നന്ദിയും പറഞ്ഞു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകല്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു

