കുന്ദമംഗലം; തിളക്കം 2019 എന്ന പേരില്‍ കുന്ദമംഗലം ബ്ലോക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുടര്‍ വിദ്യാഭ്യാസ കലോല്‍സവം നടക്കുന്നു. കലോല്‍സവത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എ കെ.ശശീന്ദ്രന്‍ ,ഗതാഗത വകുപ്പ് മന്ത്രി, എം.പി രാഹുല്‍ ഗാന്ധി ശ്രീ എം.കെ.രാഘവന്‍. എം.പി. ശ്രീ.പി.ടി.എ റഹിം എം.എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു. പറശ്ശേരി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും ബ്ലോക്ക് മെമ്പര്‍മാര്‍ ബ്ലോക്ക് സാക്ഷരതാ സമിതി അംഗങ്ങള്‍, ബ്ലോക്കിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തകര്‍ സാക്ഷരതാ പ്രേരകമാര്‍ എന്നിവര്‍ അംഗങ്ങള്‍, സ്വാഗത സംഘം ചെയര്‍ പേര്‍സണ്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മു പ്രമ്മല്‍, ജനറല്‍ കണ്‍വീനര്‍ നോഡല്‍ പ്രേരക് അജിത എം ട്രഷറര്‍ ബ്ലോക്ക് പഞ്ചായത്ത് വൈ .പ്രസിഡണ്ട് പി ശിവദാസന്‍ നായര്‍ എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിന്‍ പി.ശിവദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിജി മുപ്രമ്മല്‍ ഉല്‍ഘാടനം ചെയ്തു.അജിത സ്വാഗതവും നന്ദി അശോകനും പറഞ്ഞു.
ഒക്ടോബര്‍ 5 ന് സ്റ്റേജിതര മല്‍സരവും ഓടോബര്‍ 13 ന് സ്റ്റേജ് തല മല്‍സരവും കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച’ നടത്താന്‍ തീരുമാനിച്ചു.