കാസർകോട് സ്കൂൾ ബസ് തട്ടി നാലു വയസുകാരി മരിച്ചു. പെരിയടുക്ക സ്വദേശി മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങിയതായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുത്തതോടെ കുട്ടി അടിയിൽപെട്ടാണ് അപകടമുണ്ടായത്.ബസ് ഇടിച്ച് കുട്ടിക്ക് ഗുരതരനായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.