കണ്ണൂരില്‍ കോവിഡ് ബാധിതനായ പ്രതി തടവുചാടി. കാസര്‍കോട് കൂളിക്കുന്ന് സ്വദേശിയായ റംസാന്‍ സൈനുദ്ദീന്‍ (22) ആണ് തടുചാടിയത്. കഴിഞ്ഞ ജൂണില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാള്‍ തടവ് ചാടിയിരുന്നു.രണ്ടാമത് പിടികൂടി നിരീക്ഷണത്തിലാക്കിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരകീരിച്ച ഇയാള്‍ രക്ഷപ്പെട്ടത് കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത്തവണ രക്ഷപ്പെടുമ്പോള്‍ ഇയാള്‍ നീല ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് ചക്കരക്കല്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ കോവിഡ് ബാധിതനായ പ്രതി തടവുചാടി

