അങ്കോല: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നടത്തിയ തിരച്ചിലില്‍ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഉന്നത ഉദ്യോഗസ്ഥര്‍ അല്‍പ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.
ഷിരൂര്‍ പുഴയിലാണ് ലോഹവസ്തു കണ്ടെത്തിയത്. അതേസമയം ലോറിയില്‍ തടിക്കെട്ടാന്‍ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അര്‍ജുന്റെ ലോറിയുടേതാകാം എന്നും സംശയിക്കുന്നുണ്ട്.