National News

ഡല്‍ഹിയിലും മങ്കി പോക്‌സ്, സ്ഥിരീകരിച്ചത് വിദേശ യാത്ര നടത്തിയിട്ടില്ലാത്ത യുവാവിന്

ഇന്ത്യയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഡല്‍ഹി സ്വദേശിയ്ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മങ്കി പോക്സ് കേസ് ആണ് ഇത്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 31 കാരനായ ഇയാളെ മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കടുത്ത പനിയും, ശരീരത്തില്‍ കുമിളകളുമാണ് ഇയാളില്‍ പ്രകടമായിട്ടുള്ളത്. ഇയാള്‍ക്ക് യാത്രാ പശ്ചാത്തലം ഇല്ലെന്നാണ് വിവരം. ഇത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇതുവരെ രോഗം ബാധിച്ച മൂന്ന് പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഡല്‍ഹി സ്വദേശിയ്ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കേരളത്തില്‍ മൂന്ന് പേര്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. കൊല്ലത്തും, കണ്ണൂരും രോഗം കണ്ടെത്തിയതിന് പിന്നാലെ മലപ്പുറത്താണ് മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചവരെല്ലാം വിദേശ യാത്ര കഴിഞ്ഞെത്തിയവരായിരുന്നു. ഇതുവരെ ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് അസുഖം പകരാതിരുന്നതും ആരോഗ്യ വിഭാഗത്തിന് ആശ്വാസമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!