കാസര്‍ഗോഡ് : നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ് ആണ് പിടിയിലായത്. കർണാടക മടിക്കേരിയിൽ പെൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ഇതോടെ കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായി.
നേരത്തെ മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഉള്ളവരാണ് പിടിയിലായത്. നിലവില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനി രണ്ടുപേര്‍ കൂടി പിടിയിൽ അകാണാനുണ്ടെന്നാണ് ലഭ്യമാകുന്ന വിവിവരം. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.തുടര്‍ന്ന് അമ്മാവന്‍മാര്‍ നല്‍കിയ പരാതിയിലാണ് പിതാവ് ഉള്‍പ്പടെയുള്ളവരെ നിലേശ്വരം പൊലീസ് പിടികൂടിയത്.