കുന്ദമംഗലം: മർകസ് ഗേൾസ് ഹൈസ് സ്കൂൾ 2019-20 വർഷത്തേക്കുള്ള പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം മർകസ് അസി: മാനേജർ ഉബൈദ് സഖാഫി ഉൽഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. ഡോ:അബൂബക്കർ നിസാമി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പി ഷിഹാബ് മാസ്റ്റർ, വരവ്,ചിലവ് കണക്ക് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ ആയിഷ ബീവി ടീച്ചർ, പി ടി എ വൈസ് പ്രസിഡണ്ട് അബൂബക്കർ കുന്ദമംഗലം, കെ മൊയ്തീൻകോയ, മർകസ് ബോയ്സ് സ്കൂൾ ഹെഡ്മാസ്റ്റർ കെ നാസർ മാസ്റ്റർ, ടി ഖാലിദ്, ജലീൽ അഹ്സനി സംസാരിച്ചു.
സാലി മാസ്റ്റർ നന്ദി പറഞ്ഞു. ഭാരവാഹികളായി സി മുഹമ്മദ് ഷാജി (പ്രസിഡണ്ട്), സുലൈമാൻ കുന്നത്ത് (വൈസ് പ്രസിഡണ്ട്), മൊയ്തീൻകോയ (വൈസ് പ്രസിഡണ്ട്) കെ ബുഷറ (മാതൃസമിതി ചെയർപേഴ്സൺ)എന്നിവരെ ഐക്യകണ്ഠേനെ തെരെഞ്ഞെടുത്തു.